Breaking News
അടിവയറിൽ കൊഴുപ്പ് അടിയുന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം
കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇപ്പോഴിതാ വയറിൽ കൊഴുപ്പടിയുന്നതും ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
മധ്യവയസ്കരായ 430,000 പേരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഏകദേശം അമ്പത്തിയേഴു വയസ്സിനുള്ളിൽ പ്രായമുള്ളവരായിരുന്നു ഏറെയും. പതിമൂന്നു വർഷത്തോളമായി ഇവരുടെ ആരോഗ്യ വിവരങ്ങൾ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
ഇക്കാലത്തിനിടയിൽ 9,000 പേരെയാണ് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിവയറിലും അരക്കെട്ടിലും അമിതവണ്ണമുള്ളവർ മെലിഞ്ഞവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് ഹൃദ്രോഗ പ്രശ്നങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി.
അടിയവറിലെ അവയവങ്ങൾക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോഗ പ്രശ്നങ്ങൾ കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.അയോഡിപുപോ ഒഗുൻടാഡെ പറഞ്ഞു. അമിതവണ്ണമില്ലാത്ത, എന്നാൽ അടിവയറിൽ കൊഴുപ്പടിഞ്ഞവരിലും ഈ സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ കഴിയുന്നവയാണ് അടിവയറിൽ അടിയുന്ന ഈ കൊഴുപ്പ്. അരക്കെട്ടിനു ചുറ്റുമുള്ള ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു തടയാനായി വ്യായാമവും ആരോഗ്യകരമായ ഡയറ്റും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു. വണ്ണം കുറയ്ക്കുന്നതിനേക്കാൾ പ്രധാനം അടിവയറിലെയും അരവണ്ണത്തിലെയും കൊഴുപ്പ് ഇല്ലാതാക്കുന്നതിലാണെന്ന് വ്യക്തമാക്കുകയാണ് പഠനം.
നേരത്തേ എത്തുന്ന ഹൃദയാഘാതത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു പഠനം പുറത്തുവന്നിരുന്നു. ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാത്തതും അമിതഭാരവും അലസമായ ജീവിതശൈലിയുമൊക്കെയാണ് ഇന്ത്യക്കാരിൽ ഹൃദയാഘാതം വർധിപ്പിക്കുന്നത് എന്നാണ് പഠനത്തിൽ വ്യക്തമാക്കിയത്.
ഇന്ത്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ.ബി ഹൈഗ്രിവ് റാവുവിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ശരാശരി അമ്പത്തിയാറു വയസ്സു പ്രായമുള്ള രോഗികളെയാണ് പഠനത്തിന് ആസ്പദമാക്കിയത്. അമിതവണ്ണം, നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ്, അലസമായ ജീവിതരീതി തുടങ്ങിയവയും ഹൃദയാഘാതം വർധിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയാഘാതമുണ്ടായ 95 ശതമാനം രോഗികളും ഈ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു.
ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ അമിതവണ്ണം കുറയ്ക്കൽ, കർശനമായി ഡയബറ്റിസ് നിയന്ത്രിക്കൽ, ചിട്ടയായ വ്യായാമം തുടങ്ങിയവ പ്രധാനമാണെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ആരോഗ്യകരമായ ഡയറ്റും ദിവസേനയുള്ള വ്യായാമവും നിർബന്ധമാക്കി അമിതവണ്ണം തടയുന്ന വിഷയത്തിൽ ക്യാംപയിനുകളടക്കം സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും പഠനത്തിൽ പറയുകയുണ്ടായി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു