തലശേരി ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
തലശ്ശേരി : തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് പാസഞ്ചർ ലോബിയിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥികളായ പൊന്ന്യം പുല്ലോടി ഫാത്തിമയിൽ പി.പി.ഹംസയുടെ മകൻ മുഹമ്മദ് ഹംസ (17), ചിറക്കര പള്ളിത്താഴയിലെ ഇത്യാംസ് അഹമ്മദിന്റെ മകൻ മുഹമ്മദ് അൽ ഫിസാൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.