കെ. പി. ആർ നഗറിലെ ദിലീഷ് സുമനസുകളുടെ കനിവ് തേടുന്നു

മാലൂർ : കെ.പി.ആർ നഗർ ഓർമ്മ പരിസരത്തെ മീത്തലെ പുരയിൽ കെ.വി.രാഘവൻ്റെയും ശാന്തയുടെയും മകൻ ദിലീഷ് (40)ഷുഗർ ബാധിതനായി കാലിന് പഴുപ്പ് ബാധിച്ച് കാൽ മുറിച്ച് മാറ്റി മംഗലാപുരം ഹെഗ്ഡെ ആസ്പത്രിയിൽ ചികിത്സയിലാണ്. ബസ്സ് തൊഴിലാളിയായിരുന്ന ദിലീഷിൻ്റെ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാവാതെ തുടർ ചികിത്സ വഴിമുട്ടിയിരിക്കുകയാണ്. കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ കനറാ ബേങ്ക് മാലൂർ ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം.
അക്കൗണ്ട് നമ്പർ : 110064134640,
ഐഎഫ്എസ് സി കോഡ് : CNRB0014245
ഗൂഗിൾ പേ നമ്പർ:90749 78091
ബന്ധപ്പെടേണ്ട നമ്പർ : 9495400578, 9447860794.