Connect with us

Breaking News

പയ്യാവൂർ സ്വദേശിനി ഉൾപ്പെട്ട ചിട്ടി തട്ടിപ്പ് സംഘം ഇസ്രായേലിൽ നിന്നും 20 കോടി തട്ടി

Published

on

Share our post

ഇസ്രായേലിൽ ചിട്ടിയുടെ പേരിൽ പിരിച്ച പണവുമായി മലയാളികൾ മുങ്ങിയതായി പരാതി.തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കൽ വീട്ടിൽ ലിജോ ജോർജ്ജും, കണ്ണൂർ പയ്യാവൂർ പണ്ടൻകവല സ്വാദേശിനിയായ പാലാമറ്റം വീട്ടിൽ ഷൈനി ഷിനിലും ചേർന്നാണ് മലയാളികളായ 350 ഓളം പ്രവാസികളുടെ പണം തട്ടിയത്. ഇന്ത്യൻ രൂപ 20 കോടി രൂപയ്‌ക്കുമേൽ തട്ടിയെടുത്തതായാണ് നിക്ഷേപകർ പറയുന്നത്. സംഭവത്തിൽ ഇസ്രായേൽ അധികൃതർക്കും കേരള ഡി.ജി.പി.ക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതികൾ ലഭിച്ചിട്ടുണ്ട്.

ഏഴു വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജ്ജും ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവർ വലിയ വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്നും പണം പിരിച്ചിരുന്നത്. 5 മുതൽ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേൽ കറൻസിയായ 5000 ഷെക്കൽ വീതം 15 മാസത്തേക്ക് 75000 ഷെക്കൽ അടക്കുകയാണെങ്കിൽ 100000 ഷെക്കൽ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.

ഇസ്രായേൽ കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ ഇപ്പോൾ
24.38 രൂപയാണ് മൂല്യം. ചിട്ടി അടവ് പൂർത്തിയാക്കി ഒരാളുടെ കയ്യിൽ കിട്ടുന്ന പണം 24,38,000 ലക്ഷം ഇന്ത്യൻ രൂപയാണ്. 15 മാസത്തേക്കുള്ള ചിട്ടിയടവിൽ 14 മാസം വരെ അടച്ചാൽ മതി. പതിനഞ്ചാം മാസത്തെ പണം അടയ്‌ക്കേണ്ടന്നും അതും കൂടി ചേർത്ത് മൊത്തം പണവും തരുമെന്നാണ് ഇവർ ഉറപ്പ് നൽകിയിരുന്നത്. എല്ലാ കുറിയിലും ഈ നിബന്ധനയാണ് ചിട്ടി നടത്തിപ്പുകാർ ബാധകമാക്കിയിരുന്നത്.

10 മാസത്തെ ചിട്ടിയിൽ 4000 ഷെക്കൽ വീതം (90000 ഇന്ത്യൻ രൂപ) 9 മാസത്തേയ്‌ക്ക് അടച്ച നിക്ഷേപകനുൾപ്പെടെ നിരവധി പേർ അടച്ചു തീർത്ത പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. മാത്രമല്ല ചിട്ടി ഉടമകളുമായി സംസാരിപ്പോൾ സമയം നീട്ടി ചോദിക്കുകയും ഉരുണ്ടുകളിക്കുകയുമാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പരാതിക്കാരൻ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മാത്രം 250 പേരോളം ഈ തട്ടിപ്പിനിരയായി. ഇതിന് പുറമെ 100 ഓളം പേർ വേറെയും പണം നല്കിയിട്ടുണ്ടന്നാണ് പറയുന്നത്.           

75 ലക്ഷത്തോളം രൂപ വരെ നഷ്ടമായവർ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. വർഷങ്ങളായി കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കൊള്ളയടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജെറുസലേം പോലീസിലും, ഇന്ത്യൻ എംബസിയിലും, കേരള മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ കേരളത്തിലെ ഇവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ഷൈനിയുടെ ഭർത്താവും യൂട്യൂബറുമായ ഷിനിൽ ഉൾപ്പെടുന്നവർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഷൈനിയുടെ ഭർത്താവായ ഷിനിലിനോട് വിവരം പറഞ്ഞപ്പോൾ ഇപ്പോൾ ഒരുമിച്ചല്ല താമസം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാർ പറയുന്നു.

ഇരുവരും ഇസ്രായേലിൽ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നൽകിയവർ മനസിലാക്കിയത്. യൂറോപ്പിലേക്ക് കടക്കാൻ ഇവർ നേരത്തെ ശ്രമിച്ചിരുന്നതായി പലർക്കും വിവരമുണ്ട്. പണം കൈയ്യിൽ ഉള്ളതിനാൽ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനാണ് സാധ്യതയെന്നും നിക്ഷേപകർ പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുകയാണ്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!