കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസിന് പൂർവ വിദ്യാർഥികൾ വാട്ടർപ്യൂരിഫയർ നല്കി

കൊട്ടിയൂർ: ഐ.ജെ.എം.എച്ച്.എസ്.എസ് 1981 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ സ്‌കൂളിന് വാട്ടർപ്യൂരിഫയർ നല്കി. പൂർവ വിദ്യാർഥികളായ കെ.എം. ബഷീർ, കെ.ആർ. വിജയാനന്ദൻ, കെ.ജെ. അലക്‌സാണ്ടർ, ജോസഫ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, എൻ.എൻ. മോഹനൻ, എം.പി. മോളി, പ്രഥമധ്യാപകൻ ബിനു ജോൺ, സ്റ്റാഫ് സെക്രട്ടറി റിജോയി എന്നിവർ സംബന്ധിച്ചു.