Breaking News
കുഞ്ഞുങ്ങളിലെ വിഷാദരോഗം, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് ‘സമയമില്ല’ എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം കഷ്ട്ടപ്പെടുന്നത് കുട്ടികളാണ്. അച്ഛനും അമ്മയും ജോലിക്കാർ, ഇരുവർക്കും ആകെ ലഭിക്കുന്നത് ഒരു അവധി ദിവസം. അന്നാണെങ്കിലോ മാറ്റി വച്ച പല യാത്രകളും മറ്റുമായി തിരക്കിലുമാകും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനും അമ്മയും കുട്ടികൾക്കൊപ്പം ചെലഴിക്കുന്ന സമയത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
അച്ഛനമ്മമാർ ജോലിക്ക് പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ പൊതുവെ ഡേ കെയറുകളിലോ, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തോ ആണ് ഏൽപ്പിക്കാറുള്ളത്. കുഞ്ഞുങ്ങളെ ഇവർ നന്നായി നോക്കും എന്നത് ശരിതന്നെ. എന്നാൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനും വാത്സല്യത്തിനും പകരമാകില്ലല്ലോ ഇത്. വൈകുന്നേരം ജോലി കഴിഞ്ഞു കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ ഇവർക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സ് വളരെ കലുഷിതമായിരിക്കും. അവർ മാതാപിതാക്കളിൽ നിന്നും വൈകാരികമായ ഒരു പിന്തുണ ആഗ്രഹിക്കുന്നുണ്ട്. ഇത് മനസിലാക്കി പെരുമാറുക എന്നതാണ് പ്രധാനം. പലവീടുകളിലും സംഭവിക്കുന്നത് ഡേ കെയറുകളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്ന കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് ഉറക്കുക എന്നതാണ്. എന്നാൽ ഇത് കുട്ടികളുടെ വൈകാരികമായ വളർച്ചയെ മുരടിപ്പിക്കുക തന്നെചെയ്യും.
അവർക്ക് പറയാനുള്ളത് കേൾക്കാനും അവർക്കൊപ്പം കളിക്കാനും മാതാപിതാക്കൾക്ക് കഴിയണം. ഇല്ലെങ്കിൽ മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷൻ പൂർണമായും ഇല്ലാതാകും. കുട്ടികളല്ലേ അതെല്ലാം മറന്നോളും എന്നാണ് ചിന്തയെങ്കിൽ അതു വേണ്ട, അവർ മറക്കില്ല എന്നു മാത്രമല്ല, മാതാപിതാക്കൾ തങ്ങളോട് അടുക്കുന്നില്ല എന്ന ചിന്ത അവരെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിടും. ഇത്തരത്തിലുള്ള കുട്ടികളിൽ ഭാവിയിൽ അമിതമായ ദേഷ്യം, വാശി തുടങ്ങിയവ കണ്ടുവരുന്നു.
അതിനാൽ വീടെത്തിയാൽ കഴിവതും കുറഞ്ഞത് രണ്ടു മണിക്കൂർ നേരമെങ്കിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. കഥ പറയാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും, മനസ് തുറക്കാനും ശ്രമിക്കുക. കുഞ്ഞുങ്ങളുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകളെ അവരുടെ പ്രായത്തിൽ നിന്നും മനസിലാക്കാൻ ശ്രമിക്കുക. വിഷാദപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യത്തോടെ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങൾ.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്