Connect with us

Breaking News

‘ഗേറ്റ്’: അപേക്ഷ 30 മുതൽ ; അറിയാം ആറ് പ്രധാനകാര്യങ്ങൾ

Published

on

Share our post

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ‘ഗേറ്റ്’ സ്കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നു. 

അടുത്ത പരീക്ഷ 2023 ഫെബ്രുവരി 4,5,11,12 തീയതികളിലാണ്. കംപ്യൂട്ടർ അധിഷ്ഠിതമായി രാവിലെയും ഉച്ച തിരിഞ്ഞുമായി രണ്ടു സെഷനുകൾ. പക്ഷേ ഒരു പേപ്പറിന് ഒരു തവണ മാത്രമേ എഴുതാവൂ. കാൻപുർ ഐ.ഐ.ടി.യാണു പരീക്ഷ നടത്തുന്നത്; https://gate.iitk.ac.in. മറ്റ് 6 ഐ.ഐ.ടി.കളുടെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹകരണമുണ്ട്.

‘ഗേറ്റ്’ വെബ്സൈറ്റ്‌ വഴി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 7 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപ. ലേറ്റ്ഫീ സഹിതം ഒക്ടോബർ ഒന്നു വരെ യഥാക്രമം 2200 / 1350 രൂപ. ബാങ്ക് ചാർജ് പുറമേ. വിദേശത്ത് എഴുതാൻ നിരക്ക് വേറെ. രണ്ടു പേപ്പറെഴുതാൻ ഇരട്ടി ഫീസ് നൽകണം. പക്ഷേ അപേക്ഷ ഒന്നു മതി. പരീക്ഷാഫലം മാർച്ച് 16ന്.

‘ഗേറ്റ്’ പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ. പ്രവേശനത്തിനും ജോലിക്കും താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് Chairperson, GATE, Indian Institute of Technology Kanpur – 208016, ഫോൺ: 0512-2597412, gate@iitk.ac.in. അപേക്ഷിക്കുന്ന സോണിലെ ചെയർപഴ്സനിൽനിന്നും ഇമെയിൽ വഴി വിവരങ്ങളറിയാം.

പ്രധാന വിവരങ്ങൾ

  • എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ് ഇവയൊന്നിലെ ബാച്‌ലർ പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും, ബിരുദം പൂർത്തിയാക്കിയവർക്കും ‘ഗേറ്റ്’ എഴുതാം. ഡെന്റൽ സർജറി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം.
  • നിർദിഷ്ട ബാച്‍ലർ ബിരുദത്തിനു തുല്യമെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം.
  • ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം (മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ). എല്ലാം 3–മണിക്കൂർ പേപ്പറുകൾ. അഭിരുചി പരിശോധിക്കുന്ന 10 ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ 55 ചോദ്യങ്ങളും ഓരോ പേപ്പറിലും ഉണ്ടായിരിക്കും. അഭിരുചി 15, എൻജി. മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ ആകെ 100 മാർക്ക്. 9 വിഷയങ്ങളിൽ മാത്‌സില്ല; അതിന്റെ മാർക്ക് കൂടി വിഷയത്തിനു നൽകും. മൾട്ടിപ്പിൾ ചോയ്സിൽ തെറ്റിന് മാർക്ക് കുറയ്ക്കും. 2007 മുതൽ 2022 വരെ നടന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകൾക്ക് സൈറ്റ് നോക്കാം.
  • ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്ന് തിരഞ്ഞെടുക്കണം. ബ്രോഷറിലെ പട്ടിക 4.3ൽ  കോമ്പിനേഷനുകൾ വൈകാതെ പ്രസിദ്ധപ്പെടുത്തും.
  • അപേക്ഷകർക്ക് പ്രായപരിധിയില്ല.
  • ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

(1) ഐ.ഐ.എസ്‌.സി ബെംഗളൂരു സോൺ (കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ)

(2) ഐ.ഐ.ടി മദ്രാസ് സോൺ (ആലപ്പുഴ, ആലുവ–എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം). 

ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഇന്ത്യയിലെ പ്രധാനനഗരങ്ങൾക്ക് പുറമേ ദുബായ്, സിംഗപ്പൂർ, കഠ്മണ്ഡു, ധാക്ക എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!