സ്വാതന്ത്ര്യ ദിനാഘോഷം; മേനച്ചോടി ഗവ.യു.പി.സ്‌കൂൾ

കോളയാട്: മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡന്റിനെയും പ്ലസ് ടു ഉന്നത വിജയിയെയും ആദരിച്ചു. വാർഡ് മെമ്പർ ഉമാദേവി അനുമോദനം നടത്തി.
പി.ടി.എ പ്രസിഡന്റ് സുബിൻ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ വി.കെ. ഈസ്സ, അധ്യാപകരായ ഉഷാകുമാരി , അനൂപ്, നിഖിന, സോണിയ, സുധി മൈക്കിൾ, മുൻ പി.ടി.എ പ്രസിഡന്റ് സതീശൻ എന്നിവർ പ്രസംഗിച്ചു.