കൂത്തുപറമ്പ് മഹോത്സവം ഓഗസ്റ്റ് -26 മുതൽ സെപ്തംബർ -18 വരെ
കൂത്തുപറമ്പ് : യൂനിവെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് മഹോത്സവം-2022, ഓൾ ഇന്ത്യാ എക്സിബിഷൻ, ഓണം ട്രേഡ് ഫെയറിന്റെയും കാൽനാട്ടുകർമം നഗരസഭാ ചെയർപേഴ്സൺ വി.സുജാത നിർവഹിച്ചു. ടി.അമൽ, എൻ.ബഷീർ തില്ലങ്കേരി, വെങ്കലാട്ട് മോഹനൻ, പൂജ അമൽ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് -26 മുതൽ സെപ്തംബർ -18 വരെ പാറാലിലാണ് കൂത്തുപറമ്പ് മഹോത്സവം നടക്കുക. റോബോട്ടിക് അനിമൽസ്, മരണക്കിണർ ഉൾപ്പെടെയുള്ള ഹൈടെക് അമ്യൂസ്‌മെൻറ് പാർക്ക്, പ്രേത ബംഗ്ലാവ്, വിശാലമായ അക്വാഷോ തുടങ്ങിയവ മേളയിൽ ഒരുക്കും.
കാർഷിക മേളകൾ, വിപണന മേളകൾ, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ ഉത്പന്നങ്ങൾ, പ്രശസ്തരായ കലാകാരന്മാരുടെ വിവിധ പരിപാടികൾ തുടങ്ങിയവയുമുണ്ടാകും. വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.
