തൊഴിലുറപ്പ് തകർക്കുന്നതിനെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ പഞ്ചായത്തോഫീസ് ധർണ്ണ
കൊട്ടിയൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിനെതിരെ എ.ഐ.ടി.യു.സി (എൻ.ആർ.ഇ.ജി) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.സംസ്ഥാന കൗൺസിലംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു.
സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു. വി. പദ്മനാഭൻ, ഷാജി പൊട്ടയിൽ, കെ.എ. ജോസ്, എം.എം. രാധാകൃഷ്ണൻ, മൈക്കിൾ ആമക്കാട്ട്, ഷാജി പെന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.
തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുന്ന ഉത്തരവ് പിൻവലിച്ച് 200 ആയി വർധിപ്പിക്കുക, ഇ.എസ്.ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമനിധി നടപ്പാക്കുക, വേതനം 700 രൂപയായി വർധിപ്പിക്കുക, ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
