കഞ്ചാവുമായി ചെറുവാഞ്ചേരി സ്വദേശി പിടിയിൽ

Share our post

കൂത്തുപറമ്പ് : 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ.കെ. അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും വലിയവെളിച്ചം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ കെ. അശോകൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി. ശ്രീധരൻ, പി. രോഷിത്ത്, പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, കെ. ബിജു, സി.കെ. സജേഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!