ഗോത്രജനതയെ സഹായിക്കാൻ കേന്ദ്ര പാക്കേജ് അനുവദിക്കണം; കുറിച്യ മുന്നേറ്റ സമിതി

കോളയാട് : ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ച കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഗോത്ര ജനതയെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി ആവശ്യപ്പെട്ടു. മേഖലയിലെ പാറമടകൾ നിർത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തം ഉണ്ടാവുന്നിടങ്ങളിൽ ഗോത്ര ജനതയെ സഹായിക്കാൻ ഗോത്ര യുവാക്കളെ സജ്ജരാക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് മോഹനൻ വള്ളിയാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവൻ, സി.പി. രാഘവൻ, പ്രകാശൻ, ബിജു വിജേഷ്, സി.പി. സുബിൻ എന്നിവർ സംസാരിച്ചു.