Connect with us

Breaking News

ആറളത്ത് ആദിവാസികൾക്കുള്ള വീട് നിർമ്മാണത്തിൽ തട്ടിപ്പ്‌

Published

on

Share our post

കേളകം: ജില്ലയിലെ ആറളം ആദിവാസിമേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്. താമസക്കാരല്ലാത്തവരുടെ പേരിൽ നിർമിച്ചത് വിവിധ ബ്ലോക്കുകളിലായി ഇരുനൂറിലധികം വീടുകൾ. നിർമാണം പൂർത്തിയാകും മുമ്പേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവുമായി ആദിവാസികളടക്കം നൂറുകണക്കിന് മനുഷ്യർ ജീവിക്കുന്ന നാട്ടിലാണ് ആറളത്തെ വീട് നിർമാണത്തട്ടിപ്പ്. നിർമാണത്തിലെ അപാകത മൂലം ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ല. ആറു ലക്ഷം രൂപ മുടക്കി സർക്കാർ പണിതു നൽകിയ വീടുകളിൽ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളാണ് താമസക്കാർ.

3500ഓളം ആദിവാസികൾക്കാണ് ആറളത്ത് ഭൂമി പതിച്ചു നൽകിയത്. ഇതിൽ പകുതിയിലധികം പേരും ഇവിടെ താമസത്തിനെത്തിയില്ല. താമസക്കാരല്ലാത്തവരുടെ വിലാസം തപ്പിയെടുത്ത് കരാറുകാർ അവരുടെ വീട്ടിലെത്തും. പിന്നെ പണം വാഗ്ദാനം ചെയ്ത് വീട് നിർമാണത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ട് വാങ്ങും. 30,000 മുതൽ 50,000 രൂപ വരെയാണ് വാഗ്ദാനം. വീട് നിർമാണത്തിനുള്ള തുക അനുവദിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് കരാറുകാരാണ്. ആദ്യം മുഴുവൻ ചെക്കുകളിലും ഒപ്പിട്ട് വാങ്ങും. പിന്നെ വീട് നിർമാണം കരാറുകാരന് തോന്നും പടിയാണ്. ഒടുവിൽ വാഗ്ദാനം ചെയ്ത കമീഷൻ തുക പോലും ആദിവാസിക്ക് നൽകാതെ കരാറുകാർ മടങ്ങും. നിർമിച്ച് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഭൂരിഭാഗത്തിന്റെയും കതകും ജനലുകളും പിഴുതെടുത്തിരിക്കുന്നു.

കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിലൂടെ സർക്കാറിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. കൊടും കാടിനുള്ളിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ പലതും ചോർന്നൊലിക്കുന്നവയാണ്. രാജ്യത്തിന് മാതൃകയെന്ന പേരിൽ ആറളത്ത് ആദിവാസികളെ പുനരധിവസിപ്പിക്കപ്പെട്ടത് മുതൽ കൊള്ളയാണ് നടക്കുന്നത്. പുനരധിവാസത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ കീഴിൽ നടത്തിയ ഭവന നിർമാണവും നടത്തിയത് കരാറുകാരായിരുന്നു. അന്ന് നിർമിതിയുടെ നിർമാണ പിഴവിനെതിരെ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.

നിലവിൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി വീതം ലഭിച്ച വയനാട് ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ഇന്നും ആറളത്തെ ഭൂമിയിൽ താമസിക്കാനെത്തിയില്ല. അത്തരത്തിലുള്ള മറ്റ് ജില്ലക്കാരുടെ പ്ലോട്ടുകളിലാണ് തട്ടിപ്പ് നടത്തി തുക കൊള്ളയടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി മറ്റ് ജില്ലയിലുള്ളവർക്ക് അനുവദിച്ച് ഏറ്റെടുക്കാത്ത ആറളത്തെ ഭൂമി ഫാമിന്റെ വിവിധ കോണുകളിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതർക്ക് നൽകണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ആദിവാസി പുനരധിവാസ മേഖലയായ ഏഴ്, 10, 13 ബ്ലോക്കുകളിലായി നിർമിച്ച ആളൊഴിഞ്ഞ വീടുകൾ വലിയ കൊള്ളയുടെ സ്മാരകമാണിന്ന്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!