തുഴയെറിയാം, ഉല്ലസിക്കാം; വരൂ കാട്ടാമ്പള്ളിയിലേക്ക്
വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ട് (മുകളിൽനിന്നും താഴോട്ട് സഞ്ചരിക്കുന്ന റബർ ബോട്ട്) ഉപയോഗിച്ച റൈഡ് തുടങ്ങി 30 കയാക്കിങ് യൂണിറ്റുകളാണ് ഉണ്ടാകുക. വെള്ളത്തിൽ സജ്ജമാക്കിയ കയാക്കിങ് പാർക്കിൽ ചൈനയിൽനിന്നുള്ള ബംബർ കാറാണ് ഉപയോഗിച്ചത്. ഫ്ലോട്ടിങ് നടപ്പാതയും സജ്ജീകരിച്ചു. ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കും.
ആദ്യഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടം നിർമിച്ചു. ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റിബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ, സൗരവിളക്കുകൾ, ലാൻഡ്സ്കേപ്പിങ്, ഇന്റർലോക്കിങ്, ഫ്ലോട്ടിങ് ബോട്ട് ജെട്ടി എന്നിവ ഒരുക്കി. 99,72,069 രൂപയാണ് രണ്ടാഘട്ട പ്രവൃത്തിയുടെ ചെലവ്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി സഹകരിച്ച് കയാക്കിങ് സർട്ടിഫിക്കറ്റ് കോഴ്സുകൾ, ലൈഫ് സേവിങ് ടെക്നിക് കോഴ്സ്, ഒളിമ്പിക് കയാക്ക് ട്രെയിനിങ് എന്നിവ ഒരുവർഷത്തിനകം ആരംഭിക്കും.
