തലശേരി ആർ.ടി.ഒ. കെട്ടിടത്തിലെ ലിഫ്റ്റുകൾ പൊതുജനത്തിനും

Share our post

തലശേരി : മോട്ടോർവാഹന വകുപ്പ് തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ലിഫ്റ്റുകൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി. പൊതുജനങ്ങൾക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല.

ഇതിനെതിരെ ദി ട്രൂത്ത് തലശ്ശേരി (നീതി നിർവഹണ നിയമോപദേശ സഹായസമിതി) ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. കിൻഫ്രയുടെ മാനേജർക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!