പുന്നപ്പാലത്തെ ഹോട്ടലുടമക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം നല്കി
കോളയാട് : ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടമുണ്ടായപുന്നപ്പാലത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ സുരേന്ദ്രന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം നല്കി. സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി സഹായധനം കൈമാറി. കോളയാട് യൂണിറ്റ് പ്രസിഡന്റ് കെ.ജെ. മനോജ്, എൻ. ഷൈജു, കെ.വി. രാഘവൻ, റെജി വാക്കച്ചാലിൽ, ജിജി ഓലിക്കുഴി, മോഹനൻ പുഞ്ചക്കര, കെ. ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു.
