ചെക്കേരിയിലും ദുരന്തബാധിതരെ പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പും മന്ത്രി എം.വി.ഗോവിന്ദൻ സന്ദർശിച്ചു
നിടുംപൊയിൽ: ഉരുൾപൊട്ടൽ നാശം വിതച്ച കോളയാട് പഞ്ചായത്തിലെ ചെക്കേരിയും ദുരന്തബാധിതരെ പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂളിലെ ക്യാമ്പും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.വി.സുമേഷ്, ബിനോയ് കുര്യൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, കെ.പി. സുരേഷ് കുമാർ, പ്രഹ്ലാദൻ, കെ. പ്രിയൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി സന്ദർശനം നടത്തിയത്.

