Breaking News
ഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം

ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചു. റബ്ബർ കർഷകർക്കാണ് കൂടുതലായി നാശനഷ്ടമുണ്ടായത്. 152 കർഷകരുടെ 3500 റബ്ബർ മരങ്ങൾ നശിച്ചു. ഇതിൽ 2000 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 62.5 ലക്ഷം രൂപയുടെ നഷ്ടം റബ്ബർ കർഷകർക്കുണ്ടായി.
42 കർഷകരുടെ 6000 കശുമാവുകൾ നശിച്ചു. 60 ലക്ഷം രൂപയുടെ നാശനഷ്ടം. 164 വാഴ കർഷകരുടെ 6000 കുലച്ച വാഴകളും 4000 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 52 ലക്ഷത്തിന്റെ നാശനഷ്ടം. 82 കേരകർഷകരുടെ 1500 തെങ്ങുകൾ നശിച്ചു. കുലച്ച 750 തെങ്ങുകളും ഒരു വർഷത്തിലേറെ പ്രായമുള്ള 750 തൈകളും ഉൾപ്പടെ 45 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്.
134 കർഷകരുടെ 3000 കവുങ്ങുകൾ നശിച്ചു. 8.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ 1500 എണ്ണം കുലച്ചതും 1500 എണ്ണം തൈകളുമാണ് നശിച്ചത്. 76 കർഷകരുടെ 4000 ഹെക്ടർ കിഴങ്ങു വിളവർഗങ്ങൾ നശിച്ചു. 1.16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇതിൽ 42 മരച്ചീനി കർഷകരുടെ രണ്ട് ഹെക്ടർ കൃഷി നശിച്ചതിൽ 26000 രൂപയുടെ നാശനഷ്ടമുണ്ടായി. 79 കുരുമുളക് കർഷകരുടെ 6,000 വള്ളി കുരുമുളക് കൃഷി നശിച്ചു. 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
Breaking News
എക്സാലോജിക്കില് വിജിലന്സ് അന്വേഷണമില്ല; ഹര്ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല് ഇടപാട് കേസില് വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണാ വിജയന് സി.എം.ആര്.എല് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല് ചെയ്ത ഹര്ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്മെന്റ് ബോര്ഡിന്റെ കണ്ടെത്തലില് മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്സ് കോടതിയോട് നിര്ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില് ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്മെന്റ് ബോര്ഡിന്റെ കണ്ടെത്തല്. മുഖ്യമന്ത്രിയുടെ മകള് എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്എല്ലില് നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്