മന്ത്രി എം.വി. ഗോവിന്ദൻ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കും

കണിച്ചാർ : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പ്രദേശം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് നാല് വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ 10.30ന് അദ്ദേഹം പൂളക്കുറ്റിയിലെത്തും. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മന്ത്രി സന്ദർശിക്കും. തുടർന്ന് പൂളക്കുറ്റി പാരിഷ് ഹാളിൽ അവലോകന യോഗം ചേരും.