ചെക്കേരി പൂളക്കുണ്ടിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യത

കോളയാട് : ചെക്കേരി പൂളക്കുണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ഒരു കുടുംബം ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏകദേശം അഞ്ചേക്കറോളം കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് മുന്നൂറു മീറ്റർ സമീപത്തായി മണ്ണിൽ വൻ വിള്ളലുണ്ടയതായും വീണ്ടും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.