കോളയാട് : ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ചെക്കേരി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 34 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചെക്കേരി, കൊമ്മേരി പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ സാധ്യത മുൻകരുതൽ കണക്കിലെടുത്ത് ക്യാമ്പിലേക്ക് മാറ്റിയത്.