മട്ടന്നൂർ തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മട്ടന്നൂർ: വനിതകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം. 28 സീറ്റിലും സി.പി.ഐ., ജെ.ഡി.എസ്., ഐ.എൻ.എൽ കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും. നാലു സീറ്റുകളിൽ എൽ.ഡി.എഫ്. സ്വതന്ത്രൻമാരെയാണ് നിർത്തിയിരിക്കുന്നത്.
നെല്ലൂന്നി വാർഡിൽ മത്സരിക്കുന്ന മുൻ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ കൂടിയായ എൻ.ഷാജിത്തായിരിക്കും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. 35 വാർഡുകളിൽ 23 ഇടത്തും വനിതകളാണ് എൽ.ഡി.എഫ്. പാനലിൽ മത്സരിക്കുന്നത്. എട്ടു പേർ നിലവിലെ നഗരസഭാ ഭരണ സമിതിയിൽ അംഗങ്ങളാണ്.
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥികളുടെ വാർഡുകളും പേരുകളും താഴെ
1-മണ്ണൂർ എൽ.ഡി.എഫ് സ്വത: പി. മുഹമ്മദ് മുസമ്മൽ, 2- പൊറോറ – (സി.പി.എം) സി.എസ്. സൗമ്യ, 3- ഏളന്നൂർ – (സി.പി.എം) ബിന്ദു പറമ്പൻ, 4-കീച്ചേരി (സി.പി.എം) ഒ.കെ. സ്നേഹ, 5- ആണിക്കരി എൽഡിഎഫ് സ്വത:) സി.ശ്രീജ, 6- കല്ലൂർ സി.പി.എം) കെ.മജീദ്, 7- കളറോഡ് സി.പി.എം) പി.റീത്ത, 8- മുണ്ടയോട് (സി.പി.എം) ശ്രീജ പള്ളി പ്രവൻ, 9- പെരുവയൽക്കരി (സി.പി.എം) സി.ശ്രീലത, ( 10-ബേരം (സി.പി.എം) വി. നൗഫൽ, 11, കായലൂർ (സി.പി.എം) ഇ.ശ്രീജേഷ്, 12-കോളാരി (സി.പി.എം) പി. അനിത, 13- പരിയാരം (സി.പി.എം) ടി.കെ. സിജിൽ, 14- അയ്യല്ലൂർ (സി.പി.എം) കെ.ശ്രീന, 15- ഇടവേലിക്കൽ (സി.പി.എം) കെ. രജത, 16- പഴശി സി.പി.എം) പി.ശ്രീനാഥ്, 17- ഉരുവച്ചാൽ സി.പി.എം) കെ.കെ. അഭിമന്യം, 18-കരേറ്റ (സി.പി.ഐ) പി.പ്രസീന, 19- കുഴിക്കൽ (സി.പി.എം) എം. ഷീബ, 20-കയനി (സി.പി.എം) എം.രഞ്ചിത്ത്, 21-പെരിഞ്ചേരി (സി.പി.എം) കെ.ഒ. പ്രസന്ന, 22-ദേവർ കാട് (സി.പി.എം) ഒ. പ്രീത, 23-കാര- (സി.പി.എം) പ്രമീജ ഷാജി, 24-നെല്ലൂന്നി (സി.പി.എം) എൻ. ഷാജിത്ത്, 25 – ഇല്ലം ഭാഗം (സി.പി.എം) കെ.എം.ഷീബ, 26- മലയ്ക്കു താഴെ (സി.പി.എം) പി.എം. സീമ, 27 – എയർപോർട്ട് (സി.പി.എം) പി.കെ. നിഷ , 28-മട്ടന്നൂർ (എൽ.ഡി.എഫ് സ്വത:) പി.എം. സുമയ്യ, 29-മട്ടന്നൂർ ടൗൺ എൽ.ഡി.എഫ് സ്വത:) എം.കെ.ശ്രീമതി, 30- പാലോട്ടുപള്ളി (സി.പി.എം) ഷിജില മോഹൻ, 31- മിനി നഗർ (സി.പി.എം) വി.പി. ഇസ്മായിൽ , 32- ഉത്തിയൂർ (സി.പി.എം) വി.കെ. സുഗതൻ, 33 – മരുതായി (ജനതാദൾ ) പി. രജനി, 34-മേറ്റടി (സി.പി.എം) ഷാഹിന സത്യൻ, 35- നാലാങ്കേരി (ഐ.എൻ.എൽ) സി.പി. വാഹിദ.
