അഞ്ചാം ക്ലാസ്‌ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

Share our post

തിരുന്നാവായ പട്ടർ നടക്കാവ് കൈത്തക്കര ശൈഖുന അഹമ്മദുണ്ണി മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവിൽ ജംഷീറിന്റെയും – ഷഹർ ഭാനുവിന്റെയും ഇരട്ടമക്കളിൽ ഒരാളായ  മൊയ്തീൻ സ്വാലിഹി (11)നെയാണ്‌  കോളേജിലെ താമസ സ്‌ഥലമായ ഡോർമിറ്ററിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെ സഹപാഠികളാണ് തൂങ്ങി മരിച്ചത് കണ്ടത്.

കുട്ടികൾ ബഹളം കൂട്ടിയപ്പോൾ പള്ളി ജീവനക്കാരും നാട്ടുകാരും എത്തി കൽപകബേരി പോലീസിൽ വിവരമറിയിച്ചു. കൽപകഞ്ചേരി എസ്.ഐ യാസിറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഹുസൈൻ സാദിഖ്, ഹുസ്ന റസ്റിൻ എന്നിവരാണ് സഹോദരങ്ങൾ.

4 മാസം മുമ്പാണ് സ്വാലിഹും സഹോദരൻ സാദിഖും ഖുർആൻ പഠനത്തിന് ചേർന്നത്. രണ്ട് ദിവസം മുമ്പ് ഇരുവരും ഉമ്മയുടെ  വീടായ മുട്ടിക്കാട്  വിവാഹ ആഘോഷത്തിന് പോയിരുന്നു. സാദിഖിന് അസുഖമായതിനാൽ സ്വാലിഹ് മാത്രമാണ് തിരിച്ചു പോന്നത്. സഹോദരൻ വരാത്ത വിഷമം അലട്ടിയിരുന്നതായി സഹപാഠികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!