യാത്രാവേളയില്‍ ഫോണ്‍ മോഷണം പോയാല്‍ ഗൂഗിള്‍ പേ എങ്ങനെ ബ്ലോക്ക് ചെയ്യും? ഈ നമ്പർ ഓര്‍ത്ത് വെയ്ക്കൂ

Share our post

ന്യൂഡൽഹി: നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുകയായിരുന്നു. യു.പി.ഐ.കളുടെ വരവോടെ മൊബൈല്‍ ഫോണ്‍ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്.

എന്നാല്‍ ഇടപാടുകളില്‍ സുരക്ഷാ പാളിച്ചയുണ്ടാവുമോ, അക്കൗണ്ടിലെ പണം നഷ്ടമാവുമോ എന്ന ഭയത്താല്‍ ഇനിയും ഏറെ പേര്‍ ഓണ്‍ലൈനിലൂടെയുള്ള പണം ഇടപാടുകള്‍ക്ക് മടികാണിക്കുന്നുണ്ട്. ഫോണ്‍ ഏതെങ്കിലും കാരണത്താല്‍ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താല്‍ അത് കിട്ടുന്നവര്‍ പണം പിന്‍വലിക്കുമോ എന്നൊക്കെ ഭയക്കുന്നവരുണ്ട്.

ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്. ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണഇടപാടുകള്‍ നടത്താന്‍ കഴിയും. ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ എന്ത് ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.

1.ആദ്യമായി മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്പറിലേക്ക് വിളിക്കുക.

2. നിങ്ങളുടെ യു.പി.ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്പനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.

3. നിങ്ങളുടെ പേയ്‌മെന്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് ബ്‌ളോക്ക് ചെയ്യപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!