കണ്ണൂർ ഗവ: ഐ.ടി.ഐ പ്രവേശനം
        കണ്ണൂർ: ഗവ. ഐ.ടി.ഐ.യിൽ ദ്വിവത്സര, ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/ എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്പെക്ട്സും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 30.
