വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു
        പേരാവൂർ : വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി എസ്.എസ്.എൽ.സി,പ്ലസ് ടൂ, എൻ.എസ്.എസ് ഉന്നത വിജയികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, പഞ്ചായത്ത് മെമ്പർമാരായ ജോസ് ആന്റണി, വി.എം. രഞ്ജുഷ, നൂറുദ്ദീൻ മുള്ളേരിക്കൽ എന്നിവർ സംസാരിച്ചു.
