കുടുംബശ്രീ ഷീ വിതരണ ശൃംഖല തുടങ്ങി
പൊതുവിപണിയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വർധിപ്പിച്ച് വിറ്റുവരവ് ഗണ്യമായ് ഉയർത്തുകയാണ് ലക്ഷ്യം. എടക്കാട്, തലശേരി, കുത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുക. വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16ൽ ഉൾപ്പെടുന്ന അഞ്ച് കുടുംബശ്രീപ്രവർത്തകരാണ് ടീമായി പ്രവർത്തിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് ഇത്തരമൊരു വിപണന സംവിധാനം തുടങ്ങുന്നത്. ജില്ലാ പഞ്ചായത്താണ് വിപണനത്തിന് ഡെലിവറി വാൻ ലഭ്യമാക്കിയത്. വേങ്ങാട് കീഴത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ സി. രജനി അധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എം. സുർജിത്ത് പദ്ധതി വിശദീകരിച്ചു. എൻ. വിജിന, പി.കെ. സുനീഷ്, വി. വിചിത്ര, എ.വി. പ്രദീപൻ, കെ.വി. പത്മനാഭൻ, പി. പ്രസില്ല എന്നിവർ സംസാരിച്ചു.
