വനിതകൾക്ക് ജിംനേഷ്യം ഒരുക്കി കതിരൂർ പഞ്ചായത്ത്

Share our post

കതിരൂർ:കതിരൂർ ഗുരുക്കളുടെ കളരി പാരമ്പര്യമുള്ള കതിരൂരിലെ സ്ത്രീകൾക്ക് കരുത്ത് ഇനിയും കൂടും.സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിംഗുമായി കതിരൂർ പഞ്ചായത്ത് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നു. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ ഒന്നിന് ഫി​റ്റ്‌നസ് സെന്റർ പ്രവർത്തനം തുടങ്ങും. നാല് ലക്ഷം രൂപയുടെ ഫി​റ്റനസ് ഉപകരണങ്ങൾ ജിമ്മിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപകൂടി പദ്ധതിയിൽ വകയിരുത്തി എ.എൻ. ഷംസീർ എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള തുകയും പ്രതീക്ഷിക്കുന്നു.

സ്വകാര്യ ജിംനേഷ്യങ്ങളിൽ പലയിടത്തും പുരുഷാധിപത്യമാണ്. അത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ സ്ത്രീകൾ മടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ഫി​റ്റ്‌നസ് സെന്റർ ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് പി.പി.സനിൽ പറഞ്ഞു. ആരോഗ്യപരിപാലനത്തിനൊപ്പം ഫി​റ്റ്നസോടെ ജീവിക്കാനും ജിംനേഷ്യം സഹായിക്കും.രാവിലെ ആറു മുതൽ 11.30 വരെയും വൈകിട്ട് നാലു മുതൽ ഏഴുവരെയുമാണ് പരിശീലനം. ഇതിന് വനിതാ പരിശീലകയെ നിയമിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!