ഗവ: ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ ഓൺലൈനായി 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ജൂലൈ 30 വരെ അപേക്ഷിക്കാം. ഫോൺ: 04972876988.