വിദ്യാര്‍ഥികള്‍ക്ക് ഡബിള്‍ ബെല്ല് അടിക്കാറില്ല; ഈ ദോസ്ത് ബസ് നാട്ടുകാരുടെ ചങ്ക് ദോസ്താണ്

ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഡബിള്‍ബെല്ലടിച്ചു വിടാറാണ് പതിവ്. നല്ലരീതിയില്‍ പെരുമാറുന്ന ഒട്ടേറെ ബസ് ജീവനക്കാര്‍ക്ക് ഇതുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് എന്നും അര്‍ഹമായ പരിഗണന നല്‍കുന്ന ദോസ്ത് ബസ് ജീവനക്കാര്‍ക്ക് എടവണ്ണ പത്തപ്പിരിയത്ത് നാട്ടുകാരുടെ സ്വീകരണം. പത്തപ്പിരിയം ‘കൂട്ടം’ വാട്‌സാപ്പ് കൂട്ടായ്മയാണ് അനുമോദന പരിപാടി നടത്തിയത്.
പരാതികള്‍ക്കിടനല്‍കാതെ വിദ്യാര്‍ഥികളെ പരിഗണിക്കുന്ന ഒട്ടേറെ ബസ് ജീവനക്കാരുണ്ട് നമുക്കിടയില്‍. ഇവരെ ഓര്‍ക്കാതെ പോകുന്നത് ശരിയല്ലെന്നുകണ്ടാണ് അനുമോദന പരിപാടി നടത്തിയതെന്ന് ‘കൂട്ടം’ അഡ്മിന്‍ അഹമ്മദ് നിസാര്‍ (കുഞ്ഞിപ്പ കുന്നത്തൂര്‍) പറഞ്ഞു. ദോസ്തിലെ ജീവനക്കാര്‍ക്ക് നല്‍കിയ അനുമോദനം എല്ലാ നല്ല ജീവനക്കാര്‍ക്കും കൂടിയുള്ളതാണ്. കൂട്ടം കൂട്ടായ്മയുടെ പുരസ്‌കാരം എടവണ്ണ പോലീസ്സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. സജിത് കൈമാറി.
ബസ് കണ്ടക്ടര്‍ അബ്ദുനാസര്‍ എടരിക്കോട്, ഡ്രൈവര്‍ സുനീര്‍ മരുത, ചെക്കര്‍ ഇര്‍ഷാദ് അരീക്കോട് എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങി. കൂട്ടം പ്രവര്‍ത്തകരായ എ. അബ്ദുല്‍ഷുക്കൂര്‍, കുഞ്ഞിപ്പ പത്തപ്പിരിയം, ലാലു അറഞ്ഞിക്കല്‍, ബാപ്പു വടക്കന്‍, നസീബുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ബസിലെ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം ചുരുങ്ങിയ സമയത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് അവസാനിപ്പിച്ചു. യാത്രക്കാര്‍ക്ക് മിഠായി വിതരണവും നടത്തി.