പട്ടികവിഭാഗക്കാർക്ക് വിദേശപഠനത്തിന് മുൻകൂർ പണം അനുവദിക്കുന്നത് പരിഗണിക്കും

Share our post

തിരുവനന്തപുരം: പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിനു പണം മുൻകൂറായി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. വിദേശപഠനത്തിന് പ്രവേശനം ലഭിക്കുന്ന എല്ലാവരെയും പഠിപ്പിക്കും. പട്ടികജാതിയിലെ 161, പട്ടികവർഗത്തിലെ 13 വിദ്യാർഥികളെ വിദേശത്ത് പഠിപ്പിക്കാൻ അയച്ചു. പി.ജി. മുതൽ പി.എച്ച്.ഡി. വരെയുള്ള കോഴ്‌സുകൾക്ക് പരമാവധി 25 ലക്ഷം രൂപ ഓവർസീസ് സ്‌കോളർഷിപ്പ് നൽകുന്നു. വിദേശ സർവകലാശാലകൾ ആവശ്യപ്പെട്ടാൽ ബാങ്ക് ഗാരന്റിയും നൽകുന്നുണ്ടെന്ന് വി.ശശിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!