മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് യു.ഡി.എഫ്.

Share our post

മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിനായി  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ്. മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. 2017ലെ വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർ കരട് പട്ടികയായി പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങൾ സ്വീകരിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഗുരുതരമായ ക്രമക്കേടാണ് ഉള്ളത്.

ഒട്ടേറെ പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ,നിയമാനഗരസഭാ പരിധിയിൽ വർഷങ്ങളായി   അർഹരല്ലാത്ത പലരെയും കൂട്ടത്തോടെ ഉൾപ്പെടുത്തുകയും ചെയ്തു. പട്ടികയിൽ നിന്ന് നീക്കം ചെയ്യേണ്ട ഒട്ടേറെ പേരെ തെളിവുകൾ സഹിതം അപേക്ഷ നൽകിയിട്ടും ഒഴിവാക്കിയില്ല. പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും അനർഹരെ നീക്കം ചെയ്യുന്നതിനുമായി യു.ഡി.എഫ്. നൽകിയ അപേക്ഷകൾ കൂട്ടത്തോടെ നിരാകരിച്ചെന്നും നേതാക്കൾ ആരോപിച്ചു.

എൽ.ഡി.എഫിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തെ യു.ഡി.എഫ്. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു.

ടി.വി. രവീന്ദ്രൻ, സുരേഷ് മാവില, വി.എൻ. മുഹമ്മദ്, കെ.വി. ജയചന്ദ്രൻ, എം. ദാമോദരൻ, വി.മോഹനൻ, കെ.ഗോവിന്ദൻ, പി.പി.ജലീൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Mm km na


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!