Breaking News
കുട്ടികൾക്ക് നേരെയുള്ള സൈബർ അതിക്രമം തടയാൻ ‘കൂട്ട്’: ഉദ്ഘാടനം 26ന്
തിരുവനന്തപുരം: വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘കൂട്ട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂലൈ 26ന് രാവിലെ 9.30ന് കോട്ടൺഹിൽ സ്കൂളിലാണ് ഉദ്ഘാടനം. കേരള പൊലീസും ബച്പൻ ബച്ചാപൻ ആന്തോളൻ എന്ന സംഘടനയും സംയുക്തമായാണ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ സൈബർ സുരക്ഷക്കായി ‘കൂട്ട്’ പദ്ധതി നടപ്പിലാക്കുന്നത്.
കോവിഡ് മഹാമാരിയെതുടർന്ന് ഫോണിന്‍റെ ഉപയോഗം കൂടിയതോടെ കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
പദ്ധതിയുടെ രണ്ടാം ഘട്ടമായി, കേരളത്തിലെ പി ഹണ്ട് റെയ്ഡുകൾ കൂടിയ ജില്ലകളിൽ അസോസിയേഷൻ ഫോർ വോളന്റിയർ ആക്ഷൻ ജില്ലാ പോലീസുമായി സഹകരിച്ച് കൗൺസിലിങ് സെന്ററുകൾ സ്ഥാപിക്കും. കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, കുട്ടികൾക്കാവശ്യമായ നിയമസഹായം നൽകി കുറ്റകൃത്യങ്ങൾക്കെതിരായി ശക്തമായി പോരാടാൻ അവരെ പൂർണ്ണമായി സജ്ജമാക്കുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്.
മെറ്റ ( ഫേസ്ബുക്ക്), ചൈൽഡ് ലൈൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബ്ലൂ ചിപ്പ് ( കുട്ടികൾക്ക് കൗൺസിലിങ് നൽകുന്ന സംഘടന ), മാക് ലാബ്സ് ( സൈബർ അവയർനസ് നൽകുന്ന സംഘടന), ഇൻകർറോബോട്ടിക്സ്, ബോധിനി, ഇന്ത്യ ഫ്യൂച്ചർ ഫൗണ്ടേഷൻ, സൈബർ സുരക്ഷ ഫൗണ്ടേഷൻ ( എൻ.ജി.ഒ) എന്നിവരുടെ സഹകരണത്തോടെയാണ് ‘കൂട്ട്’ പദ്ധതി നടപ്പാക്കുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു