സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.