കൊമ്മേരിയിൽ ഉന്നത വിജയികളെയും പൊതുപ്രവർത്തകരെയും ആദരിച്ചു

കൊമ്മേരി : തണൽ സ്വശ്രയ സംഘം എസ്.എസ്.എൽ.സി – പ്ലസ്ടു ഉന്നത വിജയികളെയും മികച്ച പ്രവർത്തനം നടത്തിയ ആശാവർക്കർ സുലേഖയെയും പൊതുപ്രവർത്തകൻ ബാബുരാജിനെയും ആദരിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പി. ഷൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി. ഗീത സമ്മാനദാനം നടത്തി. ഇ. വിനോദ്, ദിനേശ്കുമാർ, ഹരിദാസൻ, പയ്യനാടൻ നാണു, ശ്രീജ ഷൈജു, കെ.വി. ഷൈജു, സീന പൗലോസ് എന്നിവർ സംസാരിച്ചു.