പ്ലസ്‌വൺ: ആദ്യഘട്ട സമയപരിധി ഇന്ന് വൈകിട്ട്‌ അഞ്ച് വരെ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്ലസ്‌വൺ പ്രവേശനത്തിന്‌ ഞായർവരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. സി.ബി.എസ്‌.ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സി.ബി.എസ്‌.ഇ.ക്ക് കത്തയച്ചിരുന്നു. മറുപടി ലഭിച്ചില്ല. ഐ.സി.എസ്‌.ഇ പത്താം ക്ലാസ്‌ ഫലം ഞായറാഴ്‌ചവന്നു. സി.ബി.എസ്‌.ഇ വിദ്യാർഥികൾക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അവസരം നൽകാനാണ്‌ സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!