ഭിന്നശേഷിക്കാര്‍ക്ക് ജോലി സംവരണം

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ (Rights of Persons With Disabilities Atc 2016) ഉറപ്പാക്കിയിട്ടുള്ള ജോലി സംവരണം ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പാക്കുന്നതിലേക്ക്, സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH) സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് പൂര്‍ത്തിയാക്കി.
തസ്തികകളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ (Physical and Functional assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in , https://www.nish.ac.in/ എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉളള ഏതഭിപ്രായവും rpnish@nish.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയിലായോ, ആർ.പി.ഡബ്ലു.ഡി പ്രൊജക്റ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH), ശ്രീകാര്യം പി.ഒ, തിരുവനന്തപുരം – 695017 എന്ന വിലാസത്തില്‍ തപാലായോ ജൂലൈ 24 വൈകുന്നേരം 5 മണി വരെ അറിയിക്കാം.