പേരാവൂർ താലൂക്കാസ്പത്രി – മസ്ജിദ് റോഡ് ഉദ്ഘാടനം

പേരാവൂർ: താലൂക്കാസ്പത്രി – മസ്ജിദ് റോഡ് ഗതാഗതത്തിന് തുറന്നു നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. ശൈലജ ടീച്ചർ, പഞ്ചായത്ത് മുൻ അംഗങ്ങളായ പൂക്കോത്ത് സിറാജ്, കെ. കരുണൻ, സി.പി.എം. പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, എസ്.എം.കെ. മുഹമ്മദലി, വി.കെ. സാദിഖ്, ടി. കുമാരൻ, യു.വി. റഹീം, ഭാസ്കരൻ മാസ്റ്റർ, എസ്. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ 5,01,809 രൂപ ചിലവഴിച്ചാണ് പേരാവൂർ പഞ്ചായത്ത് റോഡ് നിർമിച്ചത്.