Breaking News
നിരോധിത പുകയില ഉൽപന്നങ്ങളുമായി തലശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

തലശേരി: നിരോധിത പുകയില ഉൽപന്നങ്ങൾ രഹസ്യമായി നാട്ടിലെ സ്റ്റേഷനറി കടകളിൽ വലിയ വില ഈടാക്കി വിതരണം ചെയ്തുവന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പിണറായി സ്വദേശികളായ ബൈത്തുൽ ഹൗസിൽ കെ.കെ. നൗഫൽ (50), ഓട്ടോറിക്ഷ ഡ്രൈവർ പുതിയപുരയിൽ പി. ഷംസീർ (34) എന്നിവരെയാണ് ധർമടം എസ്.ഐ അശോകൻ പാലോറാന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മീത്തലെ പീടികക്കടുത്തുനിന്നാണ് ധർമടം പൊലീസ് ഇവരെ പിടികൂടിയത്.
മംഗളൂരുവിൽനിന്നും തുച്ഛവില നൽകി എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ അമിത ലാഭമെടുത്ത് ധർമടം മേഖലയിലെ കടകളിൽ ഇവർ വിതരണം നടത്തിവരുകയായിരുന്നു. ഓട്ടോയിൽ നിന്നും 645 പാക്കറ്റ് ഹാൻസും 816 പാക്കറ്റ് കൂൾലിപും കണ്ടെടുത്തു. ഇതേത്തുടർന്ന് കെ.എൽ 58 സെഡ് – 3343 നമ്പർ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫൽ സ്ഥിരമായി ലഹരി വസ്തുക്കൾ കടത്തുന്നയാളാണെന്നും ഇയാൾക്കെതിരെ ധർമടത്ത് ലഹരിക്കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ധർമടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സംശയമുള്ള ചില കടകളിൽ നടത്തിയ പരിശോധനയിൽ ഏതാനും പാക്കറ്റുകളും പിടികൂടാനായി. ഇതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് വിതരണക്കാരിലെത്തിയത്.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്