Connect with us

Breaking News

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസ് അഞ്ചുശതമാനം വർധന

Published

on

Share our post

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞ സാഹചര്യത്തിലാണ് വർധന നടപ്പാക്കുന്നത്. സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവയും വർധിപ്പിച്ചു. യാത്രാബത്ത കിലോമീറ്ററിന് 12 രൂപയായിരുന്നത്‌ 17 രൂപയാക്കി. സിറ്റിങ് 900 രൂപയിൽനിന്ന് 1250 രൂപയാക്കി.

വിദൂരവിഭാഗം വഴി ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നതിന് യു.ജി.സി. അംഗീകാരം തേടി അപേക്ഷിക്കാനും തീരുമാനിച്ചു. മൂന്ന് ബിരുദ കോഴ്സുകളും ഏഴ് പി.ജി. കോഴ്സുകളും തുടങ്ങാനാണ് അലോചന. ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, എം.കോം., എം.എസ്‌സി. മാത്‌സ്, എം.എ. വിമൻ സ്റ്റഡീസ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, അറബിക്, സോഷ്യോളജി എന്നീ കോഴ്‌സുകളുടെ അംഗീകാരത്തിനാണ് യു.ജി.സി.യെ സമീപിക്കുക.

സർവകലാശാലയുടെ പേരാമ്പ്ര കേന്ദ്രത്തിൽ മൂന്ന് പുതിയ കോഴ്സുകൾ തുടങ്ങും. എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് ബ്ലോക്ക് ചെയിൻ ടെക്നോളജി, ബി.എസ്‌സി. കൗൺസലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യു. എന്നിവയാണ് കോഴ്സുകൾ. കായിക പഠനവകുപ്പിൽ സ്‌പെഷ്യലൈസേഷൻ കോഴ്സുകളായി എം.എസ്‌സി. സ്‌പോർട്സ് സയൻസ് ആൻഡ് കോച്ചിങ്, സ്‌പോർട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകൾ തുടങ്ങാൻ അനുമതി തേടും.

കാമ്പസ് സുരക്ഷാജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ സമർപ്പിക്കുന്നതിന് കെ.കെ. ഹനീഫ, അഡ്വ ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എം. മനോഹരൻ എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. കാമ്പസിൽ സ്‌കൂൾ വിദ്യാർഥിനി സുരക്ഷാജീവനക്കാരന്റെ പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 25 താത്കാലിക വനിതാ സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനമായി.

കാമ്പസിൽ വിദ്യാർഥിനികൾക്കായി 50 സൈക്കിളുകൾ വാങ്ങും. കായിക പഠനവിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്ന ഗസ്റ്റ് അധ്യാപകർക്ക് സർവകലാശാലാ ഫണ്ടിൽനിന്ന് പ്രതിഫലം നൽകും.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!