തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക്

കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക്. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്‍റെ മകനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ച് നായ്ക്കൾ കടിച്ച് വലിച്ചിഴക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം കുട്ടിക്ക് 22 ആഴത്തിലുള്ള മുറിവേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.