തില്ലങ്കേരി പഞ്ചായത്തിന് ആർദ്ര കേരള പുരസ്കാരം

Share our post

തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് , മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി , മെഡിക്കൽ ഓഫീസർ ഡോ.കെ. ചഷ്മ, പി.കെ. രതീഷ്, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി. രാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിപാടികൾ, പകർച്ചവ്യാധി പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനം, രോഗ പ്രതിരോധ കുത്തിവെയ്പ്പ്, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ എന്നീ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് തില്ലങ്കേരി പഞ്ചായത്ത് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!