Breaking News
എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്മാരെ നിയമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്മാരെ നിയമിക്കും. സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലനത്തിനു മാത്രമായി എഞ്ചിനീയര്മാരെ നിയമിക്കുന്നത്. 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്പ്പറേഷനുകളിലും ഈ എഞ്ചിനിയര്മാരുടെ സേവനം ഉണ്ടാകും.
ഓരോ നഗരസഭകളിലും പദ്ധതിയുടെ ഏകോപനത്തിന് നേതൃത്വം നൽകുന്നതിനൊപ്പം ഖരമാലിന്യ പരിപാലനത്തിനും സംസ്കരണത്തിനും ആവശ്യമായ മാര്ഗനിര്ദേശങ്ങള് നല്കുകയും, പ്രാദേശിക സവിശേഷതകള്ക്ക് അനുസരിച്ച് ഓരോ നഗരസഭകള്ക്കും ആവശ്യമായ ഖരമാലിന്യ സംസ്കരണ പദ്ധതികള് വിഭാവനം ചെയ്യുകയുമാണ് ഇവരുടെ പ്രധാന ചുമതല. ഈ എഞ്ചിനീയര്മാരുടെ സഹായത്തോടെ ആയിരിക്കും നഗരസഭകള് ഖരമാലിന്യ പരിപാലന പദ്ധതികള്ക്ക് രൂപം നല്കുക. പദ്ധതി നടത്തിപ്പിനും ഇവര് മേല്നോട്ടം നല്കും. വരുംകാലങ്ങളില് നഗരസഭകളിലെ ഖരമാലിന്യ നിര്മ്മാര്ജ്ജനത്തിനാവശ്യമായ സുസ്ഥിര സംവിധാനങ്ങള് വിഭാവനം ചെയ്യുന്നതിലും ഈ എഞ്ചിനീയര്മാര് നഗരസഭകളെ സഹായിക്കും.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നിര്വഹണം, ഏകോപനം, മേല്നോട്ടം എന്നിവയ്ക്കായി സംസ്ഥാന, ജില്ലാ, നഗരസഭാ തലങ്ങളില് യൂണിറ്റുകള് പ്രവര്ത്തിക്കുന്നുണ്ട്. ഈ ത്രിതല സംവിധാനത്തിൽ നഗരസഭാ തലങ്ങളിലുള്ള പ്രൊജക്ട് ഇംപ്ലിമെന്റേഷന് യൂണിറ്റുകളില് (പിഐയു) ആയിരിക്കും ഈ ഖരമാലിന്യ പരിപാലന എഞ്ചിനീയര്മാര് പ്രവര്ത്തിക്കുക. ഇതിനൊപ്പം തന്നെ അതാത് മേഖലയില് പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ദരുടെയും ഏജന്സികളുടേയും സേവനം എല്ലാ തലങ്ങളിലും ലഭ്യമാക്കും. ഇതോടൊപ്പം ജില്ലാതല പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ചുമതല അതാത് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണര്ക്ക് ആയിരിക്കും.
ലോക ബാങ്ക്, ഏഷ്യന് ഇന്ഫ്രാസ്ട്രെക്ചര് ഇന്വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന സര്ക്കാര് നഗരസഭകളുമായി ചേർന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങള് ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള് നഗരസഭാതലത്തിലും മേഖലാതലത്തിലും ഒരുക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ നഗരങ്ങളിലെ മാലിന്യങ്ങളുടെ 100 ശതമാനം ശേഖരണവും, കൈമാറ്റവും, സംസ്കരണവും നിർമ്മാർജ്ജനവും ഉറപ്പാക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു