ആരോഗ്യപ്രവർത്തകർക്ക് അവാർഡ്; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്ക് അവാർഡ് നൽകുന്നു. പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോയിന്റ് കൗൺസിൽ നേതാവ് ആയിരുന്ന വത്സരാജിന്റെ സ്മരണാർഥമാണ് നൽകുന്നത്. അപേക്ഷകൾ പ്രവർത്തനമികവും, ബയോഡാറ്റയും സഹിതം ജൂലായ് 19-നകം സെക്രട്ടറി, വത്സരാജ് സ്മാരക സമിതി, എൻ.ഇ. ബാലറാം മന്ദിരം, കണ്ണൂർ എന്ന വിലാസത്തിലോ 9497045749 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കണം. ജൂലായ് 21-ന് വത്സരാജ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
