ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കമ്പിൽ ശാഖ മാര്‍ക്കറ്റിങ് മാനേജര്‍ പിടിയില്‍
കണ്ണൂർ : ഫാത്തിമ ഗോൾഡിൽ പണം നിക്ഷേപിച്ചാൽ മാസം ഒരു വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നാറാത്ത് സ്വദേശിയും കമ്പിൽ ശാഖ മാർക്കറ്റിങ് മാനേജരുമായ അബ്ദുൾ സമദി(44)നെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നാറാത്ത് സ്വദേശി അഫ്സലിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
23 ലക്ഷം രൂപയാണ് പ്രതികൾ അഫ്സലിന്റെ കൈയിൽനിന്ന് തട്ടിയത്. ഫാത്തിമ ഗോൾഡിലും സഹോദര സ്ഥാപനമായ ദാന ഗോൾഡിലും പണം നിക്ഷേപിച്ചാൽ മാസം ഒരു വിഹിതം നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നിരവധി പേർ സമാനരീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.