പേരാവൂരിൽ എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി

പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി. അനിൽ കുമാർ, യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ ജില്ലാ വൈസ്. പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, പി. പുരുഷോത്തമൻ, എം.കെ. അനിൽ കുമാർ, വി.കെ. രാധാകൃഷ്ണൻ, പി.വി. ദിനേശ്ബാബു, എലഗൻസ മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.