താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടൻ തുടങ്ങും; ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ

Share our post

പേരാവൂർ : താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ മേൽ വിവിധ കോടതികളിൽ വ്യക്തികൽ സമ്പാദിച്ച സ്റ്റേ ഓർഡറുകൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്റ്റേ ഓർഡറൊഴിവാകുന്ന മുറക്ക് ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരരംഭിക്കും. ആസ്പത്രി ഭൂമിയിലൂടെ പൊതുവഴി നല്കാൻ ആരോഗ്യവകുപ്പിനോ ബ്ലോക്ക് പഞ്ചായത്തിനോ സാധ്യമല്ല. വർഷങ്ങളായി ആസ്പത്രി ഭൂമി പൊതുവഴിയായി ഉപയോഗിക്കുന്നവർക്ക് സമവായത്തിലൂടെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ശ്രമിക്കും. 

ആസ്പത്രി വികസനം തടസപ്പെടുത്തുന്ന രീതിയിൽ വ്യക്തികൾ കോടതികളെ സമീപിച്ച് സമ്പാദിക്കുന്ന സ്റ്റേ ഓർഡറുകൾ നിലനില്ക്കുന്നവയല്ല. സർക്കാരിന്റെ ആസ്പത്രി വികസന പ്രവൃത്തികൾ താമസിപ്പിക്കാമെന്നല്ലാതെ ദീർഘകാലം തടയാൻ ആർക്കും കഴിയില്ല. ആയിരക്കണക്കിന് നിർധന രോഗികൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം എത്രയും ഉടൻ നടപ്പിലാക്കുമെന്നും ചുറ്റുമതിൽ കെട്ടി ആസ്പത്രി ഭൂമി സംരക്ഷിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!