കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എൻട്രി ക്ഷണിച്ചു

Share our post

സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എൻട്രിക്ക് 5,000 രൂപ സമ്മാനം നൽകും. ഇന്ന് (ജൂലൈ 12) മുതൽ എൻട്രികൾ അയക്കാം. അവസാന തീയതി ജൂലൈ 27. 

പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. കവറിന്റെ പുറത്ത് ‘കിബ്‌സ് ലോഗോ മത്സരം’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. kudumbashreeprcontest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും എൻട്രികൾ അയച്ചു നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബസൈറ്റ് www.kudumbashree.org/kibs


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!