മട്ടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി

മട്ടന്നൂർ : സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്‌ച ഉച്ചയോടെ മട്ടന്നൂർ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്.
കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസ്സുകളിലെ ജീവനക്കാരാണ് തമ്മില്‍തല്ലിയത്. മത്സരിച്ചോടിയെത്തിയ ബസ്സുകൾ മട്ടന്നൂർ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍.
സംഭവമറിഞ്ഞ് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു. കണ്ണൂർ – പയ്യന്നൂർ – കോഴിക്കോട് – മട്ടന്നൂർ റൂട്ടുകളിൽ ബസ്സുകളുടെ മത്സരയോട്ടം തുടർക്കഥയാവുകയാണ്.