Connect with us

Breaking News

പ്ലസ്‌ വൺ: യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം

Published

on

Share our post

തിരുവനന്തപുരം : പ്ലസ് വൺ, വി.എച്ച്.എസ്.ഇ  പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും മുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക സീറ്റ്‌ ഉറപ്പാക്കി  പ്ലസ്‌വൺ പ്രവേശന നടപടി  ആരംഭിക്കുന്നത്‌ ഇതാദ്യമാണ്‌.
ഇതോടെ മികച്ച യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം ഉറപ്പാകും. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകളിലെ ഗവ. ഹയർ സെക്കൻഡറികളിൽ 30 ശതമാനം സീറ്റും  എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റുമാണ്‌ വർധിപ്പിച്ചത്‌.  എയ്ഡഡിൽ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാൽ ഇനിയും 10 ശതമാനം വർധന അനുവദിക്കും.

കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു.  കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 79 ഉൾപ്പെടെ 81 ബാച്ച്‌ ഈ വർഷവും ഉണ്ട്‌. ഗവ,  എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറികളിലായി പ്ലസ് വണ്ണിന്‌  3,61,307 സീറ്റാണ്‌ ഉണ്ടായിരുന്നത്‌. സീറ്റ്‌ വർധിപ്പിച്ചതോടെ അത്‌  4,18,242 ആയി.  ഗവ. സ്കൂളുകളിലെ സീറ്റ് 1,74,110 ഉം എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയർന്നു.

4,18,242 സീറ്റിൽ 2,87,133 സീറ്റാണ് ഏകജാലക പ്രവേശന രീതിയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്. 37,918 സീറ്റ്‌ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്‌ ക്വോട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി ക്വോട്ടയിലും  54,542 എണ്ണം അൺ എയ്ഡഡ് മേഖലയിലുമാണ്‌. ഇവ കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 30,000 സീറ്റുമുണ്ട്‌. 


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!